പോക്സോ ആക്ട് പ്രകാരം ചുമത്തിയ കേസിൽ മൂന്നാം പ്രതിയായ യുവാവിനെ സൗദി അറേബ്യയിൽ നിന്ന് പിടികൂടി കേരളാ പോലീസ്. ഒളിവിൽ പോയിരുന്ന തെങ്കര മണലടി അറബിക്കളരിക്കൽ റൈഹാൻ (36) നെയാണ് ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് അറസ്റ്റുചെയ്യുകയും, ഇന്ത്യയിലേക്ക് കൊണ്ടുവരുകയും ചെയ്തത്.
പ്രതിയെ കൊച്ചി എയർപോർട്ടിലേക്ക് എത്തിക്കാൻ മുൻ പാലക്കാട് ഡിസിആർബി ഡിവൈഎസ്പി കെ.സി വിനു, എഎസ്ഐ ബിനു തിരുവനന്തപുരം (Interpol Laison Officer), എസ്.സി.പിഒ. സജീവ്, മണ്ണാർക്കാട് പി.എസ്. എന്നീ ഉദ്യോഗസ്ഥർ അടങ്ങിയ സംഘം നേതൃത്വം നൽകി
ഈ കേസിലെ ഒന്നാം പ്രതി അബ്ദുൽ അസീസ് (52) അറബിക്കളരിക്കൽ വീട്, മണലടി, തെങ്കര എന്നയാൾ ഇപ്പോഴും സൗദി അറേബ്യയിൽ ഉണ്ട്. ഇയാൾക്കെതിരെ എക്സ്ട്രാ അഡിഷണൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മൂന്നാം പ്രതി റൈഹാൻ അതിജീവിതയുടെ അമ്മാവനാണ്. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയിൽൽ ഹാജരാക്കി 24/11/24 വരെ റിമാൻ്റ് ചെയ്തു