അബൂദബി: മണ്ണാര്‍കാട് തച്ചനാട്ടുകര നാട്ടുകല്‍ പാറമ്മല്‍ പാറക്കല്ലില്‍ അബ്ദുല്‍റഹ്മാനാണ് (32) മരിച്ചത്. തലച്ചോറിലേക്ക് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ദിവസങ്ങളായി അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു.
പരേതനായ മൊയ്തീന്‍കലംപറമ്പില്‍ കുഞ്ഞാത്തു ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: സെയ്തലവി (അബൂദബി), ഹനീഫ (സലാല), മന്‍സൂര്‍(ദുബൈ), ശംസുദ്ദീന്‍, അബ്ദുല്‍ റസാഖ്, ഖദീജ മസ്ഹൂദ്.
അബൂദബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സെക്രട്ടറി മജീദ് അണ്ണാന്‍തൊടി, റഷീദ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും