മലപ്പുറം: എൻഎസ്എസ് പരിപാടിക്കെന്ന വ്യാജേന വിദ്യാർത്ഥിനിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. വാഴയൂർ ആക്കോട് സ്വദേശി നസീറാണ് അറസ്റ്റിലായത്.
മലപ്പുറം ജില്ലയിലാണ് സംഭവം. ഒളിവിലായിരുന്ന ഇയാളെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ വൈദ്യ പരിശോധനക്കായി മഞ്ചേരി ഗവ: ജില്ലാ ആശുപത്രിയിൽ എത്തിച്ചു