മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്ന ഷെറിന്‍ ആണ് മരിച്ചത്. താനൂര്‍ തെയ്യാല പാണ്ടിമുറ്റത്ത് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം നടന്നത്.
അപകടത്തിന്റെ സീസിടീവി ദൃശ്യം👇
സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി, വാഹനത്തിന് പിന്നിലൂടെ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ചാണ് അപകടമുണ്ടായത്. കുട്ടിയെ ഉടന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.