പിറകേ വന്നവർ യാത്രയായപ്പോഴും പുള്ളാവൂർ പുഴയിൽ മെസ്സി തലയുയർത്തി തന്നെ നിൽക്കുന്നു

പുള്ളാവൂർ പുഴയിൽ ആദ്യം ഉയർന്ന കട്ടൗട്ട് മെസ്സിയുടേതായിരുന്നു. ഇത് അർജന്റീന സ്പോർട്സ് പേജുകൾ എറ്റെടുക്കുകയും അന്താരാഷ്ട്ര തലങ്ങളിൽ ചർച്ചയാവുകയും ചെയ്തു. പിന്നീട് മെസ്സിക്ക് പിറകേ  പുള്ളാവൂർ പുഴയിൽ മെസ്സിയേക്കാൾ ഉയരത്തിൽ നെയ്മറിന്റേയും ക്രിസ്റ്റ്യാനോയുടേയും കട്ടൗട്ട് ഉയർന്നു. 
ഇതോടെ പുള്ളാവൂർ പുഴ ഫിഫയുടെ ഔദ്യോഗിക പേജിലും,  അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇടം പിടിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ അർജന്റീന തോറ്റപ്പോൾ ട്രോൾ പേജുകളിലും പുള്ളാവൂർ പുഴ നിറഞ്ഞു നിന്നു. ഇതോടൊപ്പം സൗദി നായകന്റെ കട്ടൗട്ടും ഉയർന്നു. പിന്നീടുള്ള മൽസരങ്ങളിൽ അർജന്റീനയുടെ ശക്തമായ തിരിച്ചു വരവാണ് കണ്ടത്.  ലോകകപ്പ് കോർട്ടർ മൽസരങ്ങൾ കഴിഞ്ഞതോടെ മെസ്സിയുടെ പിറകെ വന്നവരെല്ലാം യാത്രയായിരിക്കുന്നു. പുള്ളാവൂർ പുഴയിൽ ആദ്യമെത്തുകയും ഇന്നും തലയെടുപ്പോടെ നിൽക്കുന്നതും മെസ്സി മാത്രം. അർജന്റീനയുടെ കോർട്ടർ പോരാട്ടത്തിൽ  കൊണ്ടു കൊടുത്തും ആവേശത്തോടെ മുന്നേറിയ മത്സരത്തിൽ നെതർലൻഡ്സിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് മെസിയും സംഘവും സെമിയിലെത്തിയത്. ഫൈനൽ മൽസരം കഴിയുന്നത് വരെ ആ കട്ടൗട്ട് അങ്ങനെ തന്നെയുണ്ടാകും എന്ന അത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് അർജന്റീന ആരാധകർ

Post a Comment

Previous Post Next Post