കല്ലടി സ്കൂളിന്റെ നേതൃത്വത്തിൽ ചികിത്സാ ധനസഹായം കൈമാറി

മണ്ണാർക്കാട്: ഇരുവൃക്കകളും തകരാറിലായ കുമരംപുത്തൂർ ചുങ്കം സ്വദേശിയും, കല്ലടി ഹയർസെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ കൂരിക്കാട്ടിൽ സഫ്‌വാന്റെ (21) ചികിത്സാ ധനസഹായം കൈമാറി.  കല്ലടി ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെൻ്റും, സ്റ്റാഫുകളും, വിദ്യാർത്ഥികളും ചേർന്ന് സ്വരൂപിച്ച പണം  കല്ലടി ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡൻ്റ് വി. മനോജ്,  ചികിത്സാ സഹായനിധി കമ്മിറ്റി ട്രഷറർ സി.കെ. അബ്ദുറഹ്മാൻ, കമ്മിറ്റി അംഗം ജേക്കബ് മാസ്റ്റർ എന്നിവർക്ക് കൈമാറി. 
കല്ലടി ഹയർസെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പാൾ എം. ഷെഫീഖ് റഹ്മാൻ അധ്യക്ഷനായി, ഹെഡ്മിസ്ട്രസ്സ് സബിത, അധ്യാപകരായ ജാഫർ ബാബു. പി.കെ, മുഹമ്മദാലി, ജിതി സൂസൺ ജോസഫ്, മൈത്രി, ദിവ്യ, അജിതകുമാരി, തുഷാര, അനൂഷ, രഹന മോൾ. കെ, റുക്സാന, മാധവൻ പോറ്റി, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post