മണ്ണാര്‍ക്കാട് - ശബരിമല കെ.എസ്.ആർ.ടി.സി സര്‍വ്വീസ് പുനരാരംഭിച്ചു

മണ്ണാർക്കാട് -ശബരിമല കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. മണ്ണാർക്കാട് നിന്ന് ഗുരുവായൂർ വഴി ശബരിമലയിലേക്കുള്ള കെ എസ് ആർ ടി സി സർവീസ് ആണ് ആരംഭിച്ചത്.  എൻ.ഷംസുദ്ദീൻ എം എൽ എ. മണ്ണാർക്കാട് നിന്ന് ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ഇന്നലെ നിയമസഭയിൽ  ആവശ്യപ്പെട്ടതിനെ തുടർന്ന് നാളെ തന്നെ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയിരുന്നു. ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം  അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ ടിക്കറ്റ് മെഷീൻ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബുഷറ പങ്കെടുത്തു

Post a Comment

Previous Post Next Post