തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളിൽ ലഹരിക്കെതിരെ ഗോൾ നിറക്കൽ പെനാൽറ്റി ഷൂട്ടൗട്ട് നടത്തി. ഗോൾനിറക്കൽ ചടങ്ങ് കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര ഗോളടിച്ചു ഉദ്ഘാടനം ചെയ്തു. ഹെഡ്മിട്രസ്സ് ശാലിനി.ടി സ്വാഗതം പറഞ്ഞു പി.ടി.എ പ്രസിഡണ്ട് ബാലചന്ദ്രൻ.ടി അദ്ധ്യക്ഷത വഹിച്ചു മാനേജർ സി.പി.ഷിഹാബുദ്ധീൻ, MPTA പ്രസിഡണ്ട് പ്രീത.ടി, അദ്ധ്യാപകരായ മോഹൻദാസ്. എം, പ്രമീള കെ, കായികാദ്ധ്യാപകൻ റാഫത്ത്.കെ, ചടങ്ങിന് ആശംസകൾ അർപ്പിച്ചു. SRG കൺവീനർ ശ്രീവത്സൽ ടി.എസ് നന്ദിയും പറഞ്ഞു.