മണ്ണാർക്കാട്: ഒന്നര പവനോളം വരുന്ന മാല നഷ്ടമായ ദു:ഖത്തിൽ തളർന്ന് പോയ യുവതിയുടെ മുഖത്ത് വീണ്ടും പുഞ്ചിരി വിരിയിച്ച മലബാർ റയ്യാൻ ബസ്സ് ജീവനക്കാർക്ക് വലിയ കൈയ്യടി നൽകുകയാണ് നാട്ടുകാർ, കല്ലടി ഹയർസെക്കന്ററി സ്ക്കൂളിൽ കെ ടെക്ട് എക്സാം എഴുതാനായെത്തിയ കർക്കിടാം കുന്ന് ആലുങ്കൽ സ്വദേശി ആംബുക്കാട്ടിൽ മൻസൂറിന്റെ മകൾ ഫാത്തിമ നിസ്ബാനയുടെ ഒന്നര പാവനോളം വരുന്ന സ്വർണ്ണാഭരണമാണ് നഷ്ടമായത്. സ്ക്കൂളിൽ നഷ്ടമായെന്ന് കരുതി കല്ലടിയിലെ സ്റ്റാഫുകളുടെ സഹായത്തോടെ സ്ക്കൂൾ മൊത്തം തിരഞ്ഞെങ്കിലും മാല കണ്ടെത്താനായില്ല ഇതോടെ തളർന്ന് പോയ നിസ്ബാനയെ അത് കണ്ടെത്താൻ സഹായിക്കാമെന്ന ഉറപ്പ് നൽകി മാനസികമായ പിന്തുണ നൽകുകയായിരുന്നു ജീവനക്കാർ. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ബസ്സിൽ നഷ്ടപ്പെട്ടു പോകാനുള്ള സാധ്യത മനസ്സിലാക്കി ബന്ധപ്പെടുന്നതും അവിടെ സുരക്ഷിതമായി ഉണ്ടെന്ന് മനസ്സിലാക്കുന്നതും. കളഞ്ഞു കിട്ടിയത് ആരുടെ മാലയാണ് എന്ന അന്വേഷണത്തിലായിരുന്നു ബസ് ജീവനക്കാരും, ഉടമസ്ഥനെ കണ്ടെത്തിയില്ലെങ്കിൽ പോലീസിൽ ഏൽപ്പിക്കാനിരിക്കെയാണ് വിളിയെത്തുന്നത്. ഉടമസ്ഥർ ആരെന്ന് അറിഞ്ഞതോടെ ജീവനക്കാർക്കും സന്തോഷമായി. ഉടനടി തന്നെ അതിന്റെ ഉടമസ്ഥർക്ക് എത്തിച്ചു നൽകുകയും ചെയ്തു അവർ. മണ്ണാർക്കാട് - മഞ്ചേരി - കോഴിക്കോട് റൂട്ടിൽ ഓടുന്ന മക്കരപറമ്പ് സ്വദേശി അലി യുടെ ഉടമ സ്ഥിതിയിൽ ഉള്ള മലബാർ റയ്യാൻ ബസ്
ഡ്രൈവർ അൻഷാദ് മണ്ണാർക്കാട്
കണ്ടക്ടർ ജയപ്രകാശ് എടത്തനാട്ടുകര എന്നിവരാണ് നന്മ പ്രവർത്തിയിലൂടെ നാടിന്റെ സ്നേഹം പിടിച്ചു പറ്റിയത്. അലനല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗം പെരുമ്പയിൽ ഷൌക്കത്ത് അലിയും നിസ്ബാനയും ചേർന്ന് സ്വർണ്ണാഭരണം ഏറ്റുവാങ്ങി