മണ്ണാർക്കാട്: പാലിയേറ്റീവ് രോഗികൾക്ക് ഉല്ലാസ് യാത്ര സംഘടിപ്പിച്ച് കുമരംപുത്തൂർ ഗ്രാമപഞ്ചായത്തും സാമൂഹ്യ ആരോഗ്യ കേന്ദ്രവും. കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. രോഗികളും അവരുടെ കുടുംബാംഗങ്ങൾ, വൊളണ്ടിയർമാർ, ജനപ്രതിനിധികൾ ഉൾപ്പടെ 170 പേർ യാത്രയിൽ പങ്കെടുത്തു. ഉദ്യാനത്തിൽ കലാസന്ധ്യയും ഒരുക്കിയിരുന്നു.
യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മികുട്ടി ഉദ്ഘാടനം ചെയ്തു. എസ്.ഐ വിവേക് ഫ്ലാഗ്ഓഫ് ചെയ്തു. യാത്രയുടെ ആവശ്യത്തിലേക്ക് ബസുകൾ വിട്ടുനൽകിയത് കുമരംപുത്തൂർ കല്ലടി ഹൈസ്കൂൾ മാനേജ്മെന്റാണ്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വിജയലക്ഷ്മി, സ്ഥിരം സമിതി ചെയർമാൻമാരായ പി.എം നൗഫൽ തങ്ങൾ, സഹദ് അരിയൂർ, ഇന്ദിര മാടത്തുമ്പുള്ളി, കല്ലടി സ്കൂൾ മാനേജർ കെ.സി.കെ സൈതാലി, പ്രിൻസിപ്പൽ എം. റഫീഖ്, ഡോ. റഷീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ടോംസ് വർഗീസ്, പാലിയേറ്റീവ് നേഴ്സ് സീനത്ത്, സി.ഡി.എസ് ചെയർപേഴ്സൺ സുനിത, ജനപ്രതിനിധികൾ,
ആശ പ്രവർത്തകർ, കുമരംപുത്തൂർ ലയൺസ് ക്ലബ് ഭാരവാഹികൾ, സ്കൂൾ എൻ.എസ്.എസ് വൊളണ്ടിയർമാർ തുടങ്ങിയവർ സംബന്ധിച്ചു. വാർഡ് മെമ്പർ അജിത്ത് ക്രിസ്മസ് അപ്പൂപ്പനായി വേഷമിട്ടത് ശ്രദ്ദേയമായി.