കല്ലടിക്കോട് പോലീസ് സ്റ്റേഷന് സമീപം കാർ സ്ക്കൂട്ടറുകളിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കല്ലടിക്കോട് സ്വദേശികളായ സാന്ദ്ര (24), സാന്ത്വന (19), വിശാൽ കൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്. കാർ രണ്ട് സ്ക്കൂട്ടറുകളിൽ ഇടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ മുൻവശത്തേക്ക് കയറുകയായിരുന്നെന്ന് പരിസര വാസികൾ പറഞ്ഞു. പരിക്കേറ്റ സാന്ദ്രയും, സാന്ത്വനയും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും, വിശാൽ കൃഷ്ണ മണ്ണാർക്കാട് ആശുപത്രിയിലും ചികിത്സയിലാണ്