അട്ടപ്പാടി: അട്ടപ്പാടി പുതൂരിൽ പുലിയുടെ ആക്രമണത്തിൽ രണ്ട് പശുക്കൾ ചത്തു. തോട്ടത്തിൽ പുല്ല് മേയാനായി കെട്ടിയിരുന്ന ആലമരം സ്വദേശി കനകരാജിന്റെ ഒന്നര വയസ്സ് പ്രായമായ രണ്ട് പശുക്കളെയാണ് പുലി കടിച്ചു കൊന്നത്. രാവിലെ പുല്ല് മേയാനായി പശുവിനെ തോട്ടത്തിൽ കെട്ടി എട്ടരയോടെ കനകരാജ് തോട്ടത്തിൽ എത്തിയപ്പോഴാണ് പശുക്കളെ പുലി ആക്രമിച്ച വിവരം ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പശു വളർത്തലിലൂടെ ഉപജീവനം തേടുന്ന കനകരാജിന്റെ ജീവിതം പോലും വഴിമുട്ടുന്ന അവസ്ഥയിലാണ്. ഒരു വർഷത്തിനിടെ പുതൂരിൽ 15 പശുക്കളെ പുലി പിടികൂടിയെന്നാണ് കണക്ക്