എറണാകുളത്ത് കഞ്ചാവുമായി കോട്ടോപാടം, അലനല്ലൂർ സ്വദേശികളായ യുവാക്കൾ പിടിയിൽ

കൊച്ചി: എറണാകുളത്ത് എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. കളമശ്ശേരിയിൽ 5.65 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. പാലക്കാട് അലനല്ലൂർ സ്വദേശി റിസ്‌വാൻ (22), കോട്ടോപ്പാടം സ്വദേശി റിയാസ് (26) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 8.15-ഓടെ എറണാകുളം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ആർ. അഭിരാജിന്റെ നേതൃത്വത്തിൽ കളമശ്ശേരിയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത് ഒഡീഷയിൽ നിന്നും കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണിവരെന്ന് എക്സൈസ് പറഞ്ഞു. ബാഗിലാക്കി എത്തിച്ച കഞ്ചാവുമായി കളമശ്ശേരി പരിസരത്ത് ചില്ലറ വിൽപ്പന നടത്താൻ എത്തിയതാണ് ഇവരെന്നാണ് എക്സൈസ് പറയുന്നത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്ഥിൽ നടത്തിയ പരിശോധനയിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിരാജ്.ആർ ന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് സംഘത്തിൽ സിവില്‍ എക്സൈസ് ഓഫീസർമാരായ അമല്‍ദേവ്, ജിബിനാസ്.വി.എം, പ്രവീണ്‍ കുമാര്‍, ജിഷ്ണു മനോജ്‌, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രവീൺ.പി.സി എന്നിവരുമുണ്ടായിരുന്നു.
Previous Post Next Post

نموذج الاتصال