മണ്ണാർക്കാട്: മണ്ണാർക്കാട് കുന്തിപ്പുഴ പാലത്തിന് മുകളിൽ നിന്നും പെൺകുട്ടി പുഴയിലേക്ക് ചാടി. ഇന്ന് രാവിലെ 11.30 ഓടെയോടെയാണ് സംഭവം. കോട്ടോപ്പാടം സ്വദേശിയായ പെൺകുട്ടിയും, യുവാവും നടന്നു വരുന്നതിനിടെ വാക്ക് തർക്കമുണ്ടാകുകയും, തുടർന്ന് യുവതി പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രക്ഷിക്കാനായി കൂടെയുണ്ടായിരുന്ന യുവാവും കൂടെ ചാടിയെങ്കിലും യുവതിയെ വെള്ളത്തിൽ നിന്ന് കയറ്റാനായില്ല. ബഹളം കേട്ടെത്തിയ പ്രദേശവാസികൾ പുഴയിലിറങ്ങിയാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. തുടർന്ന് വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചു. ഇരുവരുടേയും നില ഗുരുതരമല്ല.
ബഹളം കേട്ട് സംഭവസ്ഥലത്ത് ഓടിയെത്തിയ കുന്തിപ്പുഴ സ്വദേശി ഷംഷീദ് (വാവ)ന്റെ സമയോചിതമായ ഇടപെടലാണ് പെൺകുട്ടിയെ പരിക്കില്ലാതെ രക്ഷിക്കാനായത്