ഇന്നലെ രാവിലെ അഞ്ചരയോടെ പള്ളിയിലെത്തിയ ദേവാലയ ശുശ്രൂഷകനായ ഗൂളിക്കടവ് സ്വദേശി ടോമി പൈലി കണ്ടത് പള്ളി വികാരി താമസിക്കുന്ന കെട്ടിടത്തിന്റെ ജനൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു, തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ത്രീ വേഷത്തിൽ നീങ്ങുന്ന രൂപത്തെ കണ്ടത്. അതിനെ പിന്തുടർന്ന് പിടികൂടി അഗളി പോലീസിന് കൈമാറുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ ഇയാൾ സ്ഥിരം കുറ്റവാളിയാണെന്ന വിവരം ലഭിച്ചതായാണ് സൂചന. ഇയാളെ പിടികൂടുന്ന സമയം പള്ളിയുടെ പരിസരത്തെ ലൈറ്റുകൾ അണച്ച നിലയിലായിരുന്നു. ഇയാളുടെ കയ്യില്‍ ഫോണോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഉണ്ടായിരുന്നില്ല.
സംസ്ഥാനത്ത് പല ഭാഗത്തായി ഏഴോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് അഗളി എസ് ഐ ആർ രാജേഷ് പറഞ്ഞതായി മലയാള മനോരമ പത്രം റിപ്പോർട്ട് ചെയ്യുന്നു. വാളയാർ ക്ഷേത്രത്തിലെ മോഷണക്കേസിൽ കണ്ടെത്തിയ വിരലടയാളം ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളതായും, പ്രതിയെ വാളയാർ പോലീസിന് കൈമാറുമെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു