കുവൈത്തിൽ വാഹന അപകടം. മണ്ണാർക്കാട് സ്വദേശി മരിച്ചു

കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ മണ്ണാർക്കാട് സ്വദേശി മരിച്ചു. കുന്തിപ്പുഴ (നമ്പിയകുന്ന്) സ്വദേശി പാലോത്ത് മുഹമ്മദിന്റെ മകൻ നാസർ ആണ് മരിച്ചത്. നാസർ ഓടിച്ചിരുന്ന കാറിന് ചെറിയൊരു അപകടമുണ്ടാവുകയും അത് പരിശോധിക്കാനായി കാറിൽനിന്നും പുറത്തിറങ്ങിയ സമയത്ത് പുറകിൽനിന്നും വന്ന വാഹനം ഇടിച്ചാണ് മരണം സംഭവിച്ചത്.

Post a Comment

Previous Post Next Post