അഖിലേന്ത്യാ സെവൻസ് ഫുട്ബോളിന് തുടക്കമായി

മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന പത്താമത് മുല്ലാസ് വെഡിംഗ് സെന്റർ അഖിലേന്ത്യാ സെവൻസ് ഫുട്ബോളിന്  തുടക്കം കുറിച്ചു.  മണ്ണാർക്കാട് ആശുപത്രിപ്പടിയിലെ അന്തരിച്ച എം.എഫ്എ. ഭാരവാഹി ഒ എം ഷുഹൈബിന്റെ നാമധേയത്തിലുളള  സ്റ്റേഡിയത്തിലാണ് (മുബാസ് ഗ്രൗണ്ട്) ടൂർണ്ണമെന്റ് നടക്കുന്നത്.

സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരത്തോടെ മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ പത്താമത്തെ വർഷമാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്. 

ഉൽഘാടന മൽസരത്തിൽ എ വൈ സി ഉച്ചാരക്കടവും സബാൻ കോട്ടക്കലും തമ്മിൽ നടന്ന മൽസരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക്  സബാൻ കോട്ടക്കൽ വിജയിച്ചു.

 എം എഫ് എ പ്രസിഡന്റും എസ് എഫ് എ ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ മുഹമ്മദ് ചെറുട്ടിയുടെ അധ്യക്ഷതയിൽ മണ്ണാർക്കാട് എം എൽ എ അഡ്വ. എൻ ഷംസുദീൻ ഉൽഘാടനം നിർവ്വഹിച്ചു.. 
ചടങ്ങിൽ മണ്ണാർക്കാട് ഡി വൈ എസ് പി കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷറ , മുൻസിപ്പൽ ചെയർമാൻ സി മുഹമ്മദ് ബഷീർ,  മുൻസിപ്പൽ കൗൺസിൽ അംഗങ്ങളായ ടി ആർ സെബാസ്റ്റ്യൻ, കെമൻസൂർ, ഹംസ കുറുവണ്ണ, ഇബ്രാഹിം, മുജീബ് ചോലോത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബഷീർ തെക്കൻ ,   വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ യു ടി രാമകൃഷ്ണൻ, വി വി ഷൗക്കത്ത് അലി, ടി എ സലാം മാസ്റ്റർ, സദക്കത്തുള്ള പടലത്ത്,  കെ പി എസ് പയ്യനെടം,  എസ് എഫ് എ ജില്ലാ ജനറൽ സെക്രട്ടറി വാഹിദ് കുപ്പൂത്ത്, ട്രഷറർ കെ.കൃഷ്ണൻ കുട്ടി, മുല്ലാസ് പ്രതിനിധി ജോസ് , മദർ കെയർ ജനറൽ മാനേജർ റിന്റോ എം എഫ് എ ജനറൽ സെക്രട്ടറി ഫിറോസ് ബാബു, ട്രഷറർ എം സലീം എം എഫ് എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال