ലയണല്‍ മെസ്സിയെ കെട്ടിപ്പിടിച്ച് കരഞ്ഞ ആ അര്‍ജന്റീനക്കാരി അമ്മയല്ല; അമ്മയോളം പ്രിയപ്പെട്ടവള്‍

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടം നേടിയപ്പോള്‍  വലിയ വൈറലായിരുന്ന ഒരു ദൃശ്യമായിരുന്നു, സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ പൊട്ടിക്കരഞ്ഞ് കൊണ്ട് കെട്ടിപ്പിടിക്കുന്ന ഒരു സ്ത്രീയുടേത്.  ഇതോടെ എല്ലാവരിലും ഒരു ചോദ്യമുയര്‍ന്നിരുന്നു. ആരാണ് ഈ സ്ത്രീ. മെസ്സിയുടെ അമ്മയാണ് ഇവരെന്ന് വരെ പലരും വിശ്വസിച്ചിരുന്നു. അർജന്റീന ഒഫീഷ്യൽസോ മെസ്സിയോ ഇക്കാര്യത്തില്‍ പ്രതികരിക്കാതിരുന്നത് കൊണ്ട് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഇത് മെസ്സിയുടെ അമ്മയല്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് അര്‍ജന്റീന ടീമിന് വളരെ പ്രിയപ്പെട്ട  സ്ത്രീയാണ്. അര്‍ജന്റീന ടീമിന്റെ ഭക്ഷണക്രമം ഒരുക്കുന്ന ഷെഫായ അന്റോണിയ ഫാരിയാസാണ് ഈ സ്ത്രീ. മെസ്സിക്കും ടീമിനും അത്രത്തോളം പ്രിയപ്പെട്ടവരാണ് ഇവര്‍. ലോകകപ്പില്‍ ടീമിന് മികച്ച ഭക്ഷണമൊരുക്കുന്നതിലും ഇവര്‍ അടങ്ങുന്ന ടീമാണ് മുന്നില്‍ നിന്നത്. 

ഇവരുടെ പേര്  അന്റോണിയ ഫാരിയസ്.  മെസ്സി ഇവരെ സ്വന്തം അമ്മയെ പോലെ ആണ് കാണുന്നത്.

 ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ മാത്രമല്ല.. മികച്ച ഒരു മനുഷ്യൻ കൂടിയാണ് മെസ്സിയെന്ന് ഈ സംഭവത്തോടെ ആരാധകർ അരക്കിട്ടുറപ്പിക്കുകയാണ്

Post a Comment

Previous Post Next Post