മണ്ണാർക്കാട്: അരകുറുശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിൽ മണ്ഡലവിളക്ക് സമാപന ദിവസമായ ഇന്നലെ ലക്ഷദീപം തെളിയിച്ചു.
തന്ത്രി പന്തലക്കോടത്ത് മനയ്ക്കൽ ശങ്കരനാരായണൻ നമ്പൂതിരി ഇന്നലെ വൈകീട്ട് ദീപാരാധന സമയത്ത് ശ്രീകോവിലിൽ നിന്ന് പകർന്നു നൽകിയ ദീപം
ഭക്തജനങ്ങൾ നാമജപത്തോടെ ചിരാതുകളിലും, സ്തംഭങ്ങളിലും തെളിയിച്ചു.
അതോടെ ക്ഷേത്രാങ്കണം ലക്ഷം ദീപങ്ങളുടെ നിർച്ചാർത്തായി.
കോവിഡ് കാലത്തെ നിയന്ത്രങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷം ലക്ഷദീപം സമർപ്പണച്ചടങ്ങ് നടത്തിയിരുന്നില്ല