അട്ടപ്പാടി: പല്ല് ഉന്തിയതിെന്‍റ പേരില്‍ സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട മുത്തുവിന് ശസ്ത്രക്രിയക്ക് വഴിതെളിയുന്നു. ശസ്ത്രക്രിയ നടത്താന്‍ തയ്യാറെന്ന് പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രി അറിയിച്ചിരിക്കുകയാണ്.
ചെറുപ്പത്തിലെ വീഴ്ചയിലാണ് പല്ലിന് പരിക്ക് പറ്റിയത്. പണം ഇല്ലാത്തതിനലാണ് ശസ്ത്രക്രിയ നടത്താന്‍ കഴിയാതെ പോയത്.
ശസ്ത്രക്രിയയിലൂടെ മുത്തുവിന്റെ പല്ല് ഉന്തിയ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു പി.എസ്.സി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷ വിജയിച്ച് കായികക്ഷമത പരിക്ഷ പൂര്‍ത്തിയാക്കിയ മുത്തുവിന് ഉന്തിയ പല്ലുകളാണ് ജോലിക്ക് തടസമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഉന്തിയ പല്ല് ഉള്ളവരെ നിയമിക്കില്ലെന്നാണ് പി.എസ്.സി നിയമം. . എത്രയും വേഗം ശസ്ത്രക്രിയ നടത്തി ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലിയില്‍ കയറുന്നതാണ് മുത്തു സ്വപ്നം കാണുന്നത്. ജോലി നിഷേധിച്ച സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. പി.എസ്.സി ഇത്തരം പ്രാകൃത നിയമങ്ങള്‍ ഒഴിവാക്കണമെന്നാണ് പൊതുവായ ആവശ്യം. ജോലി നഷ്ടപ്പെട്ട സംഭവം പ്രാകൃതമാണെന്ന് എന്‍. ഷംസുദ്ധീന്‍ എം.എം.എ അഭിപ്രായപ്പെട്ടിരുന്നു. ജോലി ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുെമന്ന് എം.എല്‍.എ പറഞ്ഞു.