ബഫര്‍ സോണ്‍ വിഷയം: യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

മണ്ണാർക്കാട്: ബഫർ സോൺ അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ജനവിരുദ്ധ  നിലപാടിൽ പ്രതിഷേധിച്ച്  ജനുവരി 4 ന് മണ്ണാർക്കാട് ഡി.എഫ്.ഒ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്താൻ യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. 

ജനവാസ കേന്ദ്രങ്ങളെ 
പരിസ്ഥിതി ലോല മേഖലയിൽ നിന്ന് പൂർണമായും   ഒഴിവാക്കണമെന്നും 
ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ടി.എ.സലാം  അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി.വി.ഷൗക്കത്തലി, ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷ്റഫ്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ.സിദ്ദീഖ്, നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീർ, എം.മനോജ് കുമാർ, എ.അയ്യപ്പൻ, ടൈറ്റസ് മാത്യു, കെ.ബാലകൃഷ്ണൻ, ഹുസൈൻ കോളശ്ശേരി, വി.സി.രാമദാസ്, കെ.ആലിപ്പു ഹാജി, ഹമീദ് കൊമ്പത്ത്, വി.ഡി.പ്രേംകുമാർ,സി.കൃഷ്ണകുമാർ,ഹുസൈൻ കളത്തിൽ, കെ.സി.അബ്ദുറഹിമാൻ, പാറശ്ശേരി ഹസ്സൻ, കെ.ബാപ്പുട്ടി, ബഷീർ തെക്കൻ, മുജീബ് പെരുമ്പിടി, സി.പി.മൊയ്തീൻ, ഹരിദാസൻ, നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത, യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീർ പഴേരി തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

نموذج الاتصال