യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പാടി ഗൊട്ടിയാര്‍ കണ്ടി സ്വദേശി കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്.താഴെ അബ്ബന്നൂരില്‍ ഭാര്യവീട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുറച്ചുദിവസമായി യുവാവ് കനത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. കൃഷ്ണന്‍കുട്ടി അബ്ബണ്ണൂര്‍ വനമേഖലയില്‍ വെച്ച്‌ എന്തോ കണ്ടു ഭയന്നിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇതില്‍ ഉണ്ടായ മാനസിക വിഭ്രാന്തിയില്‍ ചെയ്തതാകാമെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post

نموذج الاتصال