മണ്ണാർക്കാട്: ഫുട്‌ബോള്‍ കളിക്കാൻ വേണ്ടിയുള്ള ഗോള്‍ പോസ്റ്റ് ഒരുക്കാന്‍ വേണ്ടി മരം മുറിക്കുന്നതിനിടെ മരം വീണ് ഗുരുതര പരിക്ക് പറ്റി ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.
എടത്തനാടുകര വട്ടമണ്ണപ്പുറം അണയംങ്കോട്ടില്‍ കല്ലിങ്ങല്‍ ജംഷീദ് ബാബുവിന്റെ മകന്‍ ഷാമില്‍ (14) ആണ് മരിച്ചത്. കൂട്ടുകാരുടെ കൂടെ കമുക് മുറിക്കുന്നതിനിടെയാണ് മരം വീണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. മാതാവ്: സലീന. സഹോദരന്‍: സാനിദ്