പാലക്കാട് സ്വദേശി പോളണ്ടിൽ കൊല്ലപ്പെട്ടു

പാലക്കാട്: മലയാളി യുവാവ് പോളണ്ടിൽ കൊല്ലപ്പെട്ടു. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് കൊല്ലപ്പെട്ടത്. ഐ.എൻ.സി ബാങ്ക് ജീവനക്കാരനായ ഇബ്രാഹിം ഷെരീഫിനെ കഴിഞ്ഞ 24 മുതൽ  ഫോണിൽ ലഭ്യമായിരുന്നില്ല. തുടർന്ന് വീട്ടുകാർ എംബസിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടുവെന്ന വിവരം ലഭിച്ചത്

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായും എംബസി അറിയിച്ചു. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നല്‍കും. വികെ ശ്രീകണ്ഠന്‍ എംപി എംബസിക്ക് കത്ത് അയച്ചു
Previous Post Next Post

نموذج الاتصال