പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി രണ്ടു പേര്‍ പടിയില്‍. പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ പേളക്കാട് വീട്ടില്‍ അഖില്‍ (22), അങ്ങാടിപ്പുറം പരിയാരത്ത് വീട്ടില്‍ സഞ്ജിത്ത് (24) എന്നിവരാണ് അറസ്റ്റിലായത്.
ജമ്മു കശ്മീരില്‍ വിനോദയാത്രയ്ക്കായി രണ്ടാഴ്ച മുമ്പ് പോയിരുന്ന ഇവര്‍ മടങ്ങി വരുമ്പോള്‍ സുഹൃത്തുക്കളുമൊന്നിച്ച് നാട്ടില്‍ പുതുവത്സര ആഘോഷത്തിനായി കൊണ്ടുവന്ന മയക്കുമരുന്നാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. മൂന്നാം നമ്പർ പ്ലാറ്റ്ഫോമില്‍ നിന്ന് പരിശോധന കണ്ട് ഭയന്ന് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ട 2.5 കിലോ കഞ്ചാവും പിടികൂടി.
പുതുവത്സരത്തിനോടനുബന്ധിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ കര്‍ശനമായ പരിശോധനയാണ് ആര്‍.പി.എഫും എക്സൈസും സംയുക്തമായി നടത്തുന്നത്.