മണ്ണാർക്കാട്: സേവ് മണ്ണാർക്കാട് ഈ വർഷത്തെ പുതുവൽസരദിനാഘോഷം വീട്ടകങ്ങളിൽ ജന്മനാലും, രോഗകാരണത്താലും, അപകടം മൂലവും ശരീരത്തിന് വൈകല്യം സംഭവിച്ച് നാല് ചുമരുകൾക്കുള്ളിൽ കഴിയാൻ വിധിക്കപ്പെട്ട കുറച്ചു പേരോടൊത്ത് ആഘോഷിച്ചു. വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ മണ്ണാർക്കാട് താലൂക്ക് കമ്മറ്റിയിലെ അംഗങ്ങൾക്കൊപ്പമാണ് പുതുവൽസര ദിനം കൊണ്ടാടിയത്.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ സി.മുഹമ്മദ് ബഷീർ നിർവഹിച്ചു.
സേവ് ചെയർമാൻ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.
സാഹിത്യകാരൻ കെ.പി.എസ്, പയ്യനടം പുതുവൽസര സന്ദേശം നൽകി.
യോഗാചാര്യൻ സന്തോഷ്, വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ താലൂക്ക് സെക്രട്ടറി അജീഷ്, സേവ് ഭാരവാഹികളായ നഷീദ് പിലാക്കൽ, അബ്ദുൽ ഹാദി , അസ്ലം അച്ചു, സി എം ഫിറോസ് , ഫക്രുദീൻ, ബഷീർ കൈതച്ചിറ, സലാം കരിമ്പന, ദീപിക, ഷബീന യു, സുഹറ, ഫൗസിയ, സുനൈറ, ഉമ്മർ ഒറ്റകത്ത് തുടങ്ങിയവർ പങ്കെടുത്തു.
വീഡിയോ കാണാൻ
നാടൻ പാട്ട് കലാകാരൻ അനീഷിൻ്റെ നേതൃത്വത്തിലുള്ള
ഒറ്റ നാടൻ കല പഠന ഗവേഷണ സംഘം ആഘോഷ ചടങ്ങിൽ കലാ പരിപാടികൾ അവതരിപ്പിച്ചു.