സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

മണ്ണാര്‍ക്കാട്: സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്. കുമരംപുത്തൂര്‍ പളളിക്കുന്നിലെ പരിടഞ്ഞാറെപളള കുരിക്കള്‍ വീട്ടില്‍ അബ്ദുല്‍ മുത്തലിബ് - ഷബ്ന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാമില്‍ (12) നാണ് പരിക്കേറ്റത്. പയ്യനെടം എ.യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവിനോടൊപ്പം മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുന്നതിനിടെ കുന്തിപ്പുഴ പാലത്തിന് സമീപത്ത് വെച്ചാണ് അപകടം. പാലത്തിന്‍റെ തൊട്ടടുത്ത സ്റ്റോപില്‍ നിന്നാണ് ഇവര്‍ ബസില്‍ കയറിയത്. വളവ് തിരിയുന്നതിനെ കുട്ടി പുറത്തേക്ക് വീഴുകയായിരുന്നുവെന്നാണ് പറയുന്നത്.  തലക്ക് പരിക്കേറ്റ ഷാമിലിനെ ഉടനെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്ക് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post

نموذج الاتصال