മണ്ണാർക്കാട് ഒന്നാം മൈലിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. ചങ്ങലീരി മോതിക്കൽ സ്വദേശി സജയനെ(32) ആണ് മയക്കുമരുന്നുമായി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 11.63 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ചങ്ങലീരിയിലും തൊട്ടടുത്ത പ്രദേശങ്ങളിലും ചില്ലറ വില്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ആരാണ് മയക്കുമരുന്ന് നല്‍കിയതെന്നതടക്കം ചോദ്യം ചെയ്യലിലൂടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.