യുവാവിനെ വീട്ടിൽ നിന്നിറക്കി വെട്ടി പരിക്കേൽപ്പിച്ചു

മണ്ണാർക്കാട് : അരിയൂരിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വടിവാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. മേലെ അരിയൂർ കണ്ടമംഗലം ഭാഗത്ത്‌ താമസിക്കുന്ന നൗഷാദിനാണ്‌ (38) വെട്ടേറ്റത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ നൗഷാദ് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് സംഭവം. വീട്ടിൽ തനിച്ചായിരുന്ന നൗഷാദിനെ ഫോണിൽ പുറത്തേക്ക് വിളിക്കുകയും, ഗേറ്റ് തുറന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ നൗഷാദിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.  കണ്ടമംഗലം സ്വദേശികളായ ഹംസ, ഷിഹാബ്, ഷഫീക്ക് എന്നിവരാണ് ആക്രമിച്ചതെന്നാണ്  ഇയാൾ പോലീസിനോട് പറഞ്ഞു.

വീഡിയോ കാണാൻ👇

സുഹൃത്തുക്കളായ ഇവർ തമ്മിൽ മുമ്പും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെ പെരിന്തൽമണ്ണയിൽവെച്ച് വഴക്കുണ്ടാകുകയും ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാകാം ശനിയാഴ്ച രാത്രി നൗഷാദിനെ വീട്ടിൽനിന്ന്‌ വിളിച്ചിറക്കി വെട്ടിയതെന്നാണ് നിഗമനം. രണ്ട്‌ വെട്ടേറ്റ നൗഷാദ് വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. മണ്ണാർക്കാട് ഇൻസ്പെക്ടർ ബോബിന്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ശക്തമാക്കി.
Previous Post Next Post

نموذج الاتصال