ഗൃഹനാഥനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

മണ്ണാർക്കാട് : ഗൃഹനാഥനെ വാടകവീടിനുള്ളിൽ കഴുത്തിനു മുറിവേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് ചന്തപ്പടി പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ വാടകയ്ക്കു താമസിക്കുന്ന  അബ്ദുല്ല (60) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് വേലൂർ കാട്ട്പാഡി സ്വദേശിയാണ് മരിച്ച അബ്ദുല്ല. ഇദ്ദേഹം മണ്ണാർക്കാട് നിന്നാണ് കല്ല്യാണം കഴിച്ചിട്ടുള്ളത്. 

ഞായറാഴ്ച ഉച്ചയ്ക്ക് 1.30 -നാണ് സംഭവം. ഈ സമയം വീട്ടിലാളുണ്ടായിരുന്നില്ല. ഭാര്യ തൊട്ടടുത്തവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനായി പോയിരുന്നു. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മുറിക്കുള്ളിൽ കഴുത്തുമുറിഞ്ഞ് രക്തം വാർന്നുകിടക്കുന്ന അബ്ദുള്ളയെ കാണുന്നത്. ഉടൻ നാട്ടുകാർ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി. കറിക്കത്തികൊണ്ട് സ്വയം കഴുത്ത്‌ മുറിച്ച്‌ ആത്മഹത്യചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. കടുത്ത ശ്വാസംമുട്ടൽ അബ്ദുള്ളയെ മാനസികമായി അലട്ടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഭാര്യ: മറിയ

മക്കൾ: അജ്മൽ, അൻഷ
Previous Post Next Post

نموذج الاتصال