(most chinup pushup combos in one'minute) എന്ന കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് പാലക്കാട് ജില്ലക്കാരായ വിഷ്ണു മണ്ണാർക്കാടിനു ലഭിച്ചു. വിഷ്ണുവിനെ ഇത് രണ്ടാമത്തെ ഗിന്നസ് റെക്കോർഡ് നേട്ടമാണ്.
അമേരിക്കക്കാരനായ ഗയ്‌സ്കോട്ട് ന്റെ പേരിൽ ഉണ്ടായിരുന്ന ഒരു മിനുട്ടിൽ 17 കോമ്പിനേഷൻ എന്ന റെക്കോർഡ് ഒരു വർഷത്തെ പരിശ്രമത്തിൻ്റെ ഫലമായി 21 കോമ്പിനേഷൻ ആക്കി ഉയർത്തിയാണ് വിഷ്ണു ഗിന്നസ് നേടിയെടുത്തത്.
വീഡിയോ കാണാം👇
ഓൾ ഗിന്നസ് റെക്കോർഡ്സ് ഹോൾഡേഴ്സ് കേരള AGRH(ആഗ്രഹ് ) യുടെ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ വിഷ്ണുവിന് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. 67 വർഷം പിന്നിടുന്ന ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ചരിത്രത്തിൽ വ്യക്തിഗത ഇനത്തിൽ കേരളത്തിൽനിന്ന് 58 പേരാണ് ഇതുവരെ ഗിന്നസ് നേട്ടം കൈവരി ചിട്ടുള്ളതെന്നും , ഒന്നിൽ കൂടുതൽ തവണ നേട്ടം കൈവരിച്ചവരിൽ നാലാമനാണ് വിഷ്ണു വെന്നും സത്താർ ആദൂർ അറിയിച്ചു.
2022 ഓഗസ്റ്റ് 14 ന് GHSS പൊറ്റശ്ശേരി സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് ശ്രമം നടത്തിയത് .ആദ്യം ചിന്നപ്പ് ശേഷം ഒരു പുഷപ്പ് ചെയ്യുമ്പോൾ ആണ് ഒരു കോംബോ ആകുന്നത് അതുപോലത്തെ 21 സെറ്റുകൾ ചെയ്താണ് വിഷ്ണു റെക്കോർഡ് സ്വന്തമാക്കിയത് .
മണ്ണാർക്കാട് MES കല്ലടി കോളജ് ഫിസിക്കൽ എഡ്യുകേഷൻ മേധാവി ആയ മൊയ്തീൻ അലിയുടെ സനിധ്യത്തിലായിരുന്നു പരിശ്രമം നടത്തിയത് ഇത് വിഷ്ണുവിൻ്റെ രണ്ടാമത്തെ ഗിന്നസ് റെക്കോഡ് നേട്ടമാണ്.2020 സെപ്റ്റംബറിലെ പരിശ്രമത്തിൽ ഒരു മിനുട്ടിൽ ഏറ്റവും കൂടതൽ ഡയമൊണ്ട് പുഷപ്പ് (most diamond pushups in one minute) ചെയ്താണ് ചൈനക്കാരനായ ഹോങ് സോങ്ടോ പേരിലുണ്ടായിരുന്ന റെക്കോർഡ് തകർത്ത് വിഷ്ണു തൻ്റെ ആദ്യ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.
ചൈനക്കാരനെയും അമേരിക്കക്കാരനെയും തകർത്ത് ഗിന്നസ് നേട്ടം കൈവരിച്ച 22 കാരനായ വിഷ്ണു പട്ടാളക്കാരനോ പോലീസുകാരനോ ആവാനാണ് ആഗ്രഹിക്കുന്നത്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കാഞ്ഞിരം കല്ലംകുലം ജയചന്ദ്രൻ ശശികല ദമ്പതി കളുടെ മകനായ വിഷ്‌ണു വിന്റെ സഹോദരങ്ങൾ ബബിത, ജിഷ്ണു എന്നിവരാണ്