ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാഞ്ഞിരപ്പുഴ: ഡാമില്‍ യുവാവിനെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പുഴ വെള്ളത്തോട് കോളനിയി ലെ രാകേഷ് (22) ആണ് മരിച്ചത്. 
തിങ്കളാഴ്ച ഉച്ചമുതല്‍ യുവാവിനെ കാണാതായെന്നാണ് പറയപ്പെടുന്നത്. ഡാമിലേക്ക് മീന്‍ പിടിക്കാന്‍ ഉച്ചയോടെ തനിച്ച് പോയെന്നാണ് വിവരം. ഡാമിന്റെ വെള്ളത്തോട് ഭാഗത്ത് കരയിലായി വസ്ത്രങ്ങളും ചെരിപ്പും ഇന്നലെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സഹോദരനും എസ്ടി പ്രമോട്ടറും മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കിയത്. വട്ടമ്പലം ഫയര്‍ സ്റ്റേഷന്‍ അസി സ്റ്റേഷന്‍ എകെ ഗോവിന്ദന്‍കുട്ടിയുടെ നേതൃത്വത്തിൽ  ഡാമില്‍ ഇന്നലെ വൈകീട്ട് ഏഴ് മണി വരെ  തിരച്ചില്‍ നടത്തിയെങ്കിലും.  യുവാവിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ പുനരാരംഭിച്ച തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
Previous Post Next Post

نموذج الاتصال