ഓട്ടവും, നടത്തവും ഇഷ്ടപ്പെടുന്നവർക്കായി റണ്ണേഴ്സ് ക്ലബ്ബ് രൂപീകരിച്ച് സേവ് മണ്ണാർക്കാട്

മണ്ണാർക്കാട്: മികച്ച ആരോഗ്യസംസ്ക്കാരം ലക്ഷ്യമിട്ട് കൊണ്ട് സേവ് മണ്ണാർക്കാട് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ മണ്ണാർക്കാട് റണ്ണേഴ്സ് ക്ലബ്ബ് രൂപീകരിച്ചു.  മണ്ണാർക്കാട് റണ്ണേഴ്സ്  ക്ലബ്ബിൻ്റെ രൂപീകരണ ഉദ്ഘാടനം സേവ് മണ്ണാർക്കാട് രക്ഷാധികാരി പുരുഷോത്തമൻ  നിർവഹിച്ചു.  
ചടങ്ങിന് സേവ് മണ്ണാർക്കാട് ചെയർമാൻ
ഫിറോസ് ബാബു  അധ്യക്ഷത വഹിച്ചു. റണ്ണേഴ്‌സ് ക്ലബ് കൺവീനർ അസ്ലം അച്ചു സ്വാഗതവും സേവ് മണ്ണാർക്കാട് ജനറൽ സെക്രട്ടറി നഷീദ് പിലാക്കൽ നന്ദിയും പറഞ്ഞു. തുടർന്ന് അരക്കുറുശി ഭാഗത്ത് നിന്നും റണ്ണിങ്ങ് തുടങ്ങിയ അംഗങ്ങൾ  മാസപ്പറമ്പ് ഭാഗങ്ങൾ കവർ ചെയ്ത്  അരകുർശ്ശിയിലെ സ്റ്റാർട്ടിങ്ങ് പോയന്റിൽ തിരിച്ചെത്തി ആദ്യ ദിവസത്തെ റണ്ണിങ്ങ് അവസാനിപ്പിച്ചു.
സേവ് മണ്ണാർക്കാട് കൂട്ടായ്മ അംഗങ്ങളും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരും,  മണ്ണാർക്കാട് സൈക്കിൾ ക്ലബ് അംഗങ്ങളും പങ്കെടുത്തു. ഇനി ദിവസവും നടത്തവും ഓട്ടവുമായി മണ്ണാർക്കാട് റണ്ണേഴ്സ് ക്ലബ് തുടരും. ഓട്ടവും, നടത്തവും ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഇതിൽ അംഗമാകാമെന്ന് ഭാരവാഹികൾ പറഞ്ഞു.
മണ്ണാർക്കാട് റണ്ണേഴ്സ് ക്ലബിൽ അംഗമാവുന്നതിന് ബന്ധപ്പെടേണ്ട നംബർ
7909167429
7356029872
Previous Post Next Post

نموذج الاتصال