മണ്ണാർക്കാട്: രക്തദാനം ജീവദാനം എന്നത് കേട്ടു മടുക്കേണ്ട ചൊല്ലല്ല, ഓരോ ദിനത്തിലും കൂടുതൽ ആവേശത്തോടെ മനസ്സിൽ അറിഞ്ഞു ചൊല്ലേണ്ട ഒന്നാണ്. രക്തത്തിന് പകരം രക്തം മാത്രമേ ഉള്ളൂ എന്നത് തന്നെ കാരണം. അത് കൊണ്ട് തന്നെയാണ് അട്ടപ്പാടി ആർജിഎം കോളേജിലെ രക്തദാന ക്യാമ്പിന് മുന്നോടിയായി ഭാരവാഹികൾ നൽകിയ ക്യാപ്ഷനും പ്രസക്തമാകുന്നത്. "വ്യാഴാഴ്ച നടക്കുന്ന രക്തദാന ക്യാമ്പിൽ രക്തം ദാനം ചെയ്യാൻ സാധിച്ചാൽ നീയും ശൂപ്പറാടാ" എന്നതായിരുന്നു അത്. 61 സൂപ്പർ താരങ്ങളാണ് രക്തം ദാനം ചെയ്യാൻ സന്നദ്ധരായി മുന്നോട്ട് വന്നത്. അതിൽ 45 പേർക്ക് എല്ലാം ഓ കെയായി രക്തം ദാനം ചെയ്യാൻ കഴിഞ്ഞു.
അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവ.ആർട്സ് & സയൻസ് കോളേജ്,
സേവ് മണ്ണാർക്കാട് - ബി ഡി കെ,
റെഡ് റിബൺ ക്ലബ്, NSS യൂണിറ്റ് 258, അല സ്റ്റുഡൻസ് യൂണിയൻ
എന്നിവർ സംയുക്തമായി മണ്ണാർക്കാട് താലൂക്ക് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെയാണ് അട്ടപ്പാടി കോട്ടത്തറ ആർ ജി എം ക്യാമ്പസിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ കോളേജ് ചെയർമാൻ അരുൺ വിജയൻ അദ്ധ്യാപകൻ ജയിംസ് സേവ് മണ്ണാർക്കാട് - ബി ഡി കെ ഭാരവാഹികളായ സാലി ഒറിസ്, ആഷിദ്, റംഷാദ്, ആഷ്ഫാഖ്, നാസർ മുണ്ടക്കണ്ണി
ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ Dr. ബിൻസി. ജസീം മുബാറക്, മറ്റ് ബ്ലഡ് ബാങ്ക് സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു