മണ്ണാർക്കാട്: എം.ഇ എസ് കല്ലടി കോളേജിലെ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളുടേയും മെഗാ അലുംനി മീറ്റ് ഫെബ്രുവരി 11ന് നടക്കും. 1967 മുതൽ 2022 വരെ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ മുഴുവൻ പേരേയും പ്രതീക്ഷിച്ചാണ് സംഗമം. "MESPHILIA 2K23" ഫെബ്രുവരി 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ കോളേജ് അങ്കണത്തിൽ വെച്ച് നടക്കും
പൂർവ്വ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് കോളേജ് ഒരുങ്ങി കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു. കോളേജിന്റെ ആദ്യ രണ്ട് ബാച്ചിലെ വിദ്യാർത്ഥികൾ ഒരുമിച്ച് സംഗമം ഉദ്ഘാടനം നിർവഹിക്കും.
സുവനീർ പ്രകാശനം പൂർവ്വാധ്യാപകരെ ആദരിക്കൽ വിവിധ ബാച്ചുകളുടെ ' സംഗമം, നിലവിലെ വിദ്യാർത്ഥികളുടെ കലാമേള എന്നിവ നടക്കും
ഏകദേശം ഏഴായിരത്തോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി പ്രസിഡണ്ട് ഡോ. സെയ്ത് അബൂബക്കർ സിദ്ദീഖ് ജനറൽ സെക്രട്ടറി ഉസ്മാൻ കരിമ്പനക്കൽ കോ ഓർഡിനേറ്റർ പി.എം സലാഹുദ്ദീൻ
യൂനുസ് സലീം , സാബു ടി. ഇലവുങ്കൽ ഫിറോസ് കീടത്ത്, സജിത് കെ, കെ , അരവിന്ദ് കെ, ഷബീന. യു, ഹാഷിം തങ്ങൾ, അസീർ , ജുഷൈൻ എന്നിവർ അറിയിച്ചു.