അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കീം സ്‌കോളര്‍ഷിപ്പിന്   അപേക്ഷിക്കാം. 2022-23 അധ്യയന വര്‍ഷത്തില്‍ നാലാം ക്ലാസില്‍ പഠനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. കുടുംബ വാര്‍ഷിക വരുമാനം 50000 ത്തില്‍ അധികരിക്കരുത്.  താത്പര്യമുള്ള അട്ടപ്പാടി താലൂക്ക് പരിധിയിലെ വിദ്യാര്‍ത്ഥിയുടെ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, ഫോണ്‍, ജാതി, കുടുംബ വരുമാനം, പഠിക്കുന്ന സ്‌കൂളിന്റെ പേര്, മേല്‍വിലാസം, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രവുമായി ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ചിനകം അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിലോ, അഗളി, ഷോളയൂര്‍, പുതൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  പഠനോപകരണം, ഫര്‍ണിച്ചര്‍, ട്യൂഷന്‍ ഫീസ്, സ്‌റ്റൈപ്പന്റ് ഉള്‍പ്പടെ  പത്താം ക്ലാസ് വരെ ധനസഹായം  ലഭിക്കും. എം.ആര്‍.എസ്, പ്രീമെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. കൂടുതല്‍ വിവരങ്ങള്‍ www.sc.kerala.gov.in  ല്‍ ലഭിക്കും. ഫോണ്‍- 04924 254382
Previous Post Next Post

نموذج الاتصال