മണ്ണാർക്കാട്:കേരള ജേർണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ല കമ്മിറ്റി ജില്ലയിലെ പ്രാദേശിക പത്രപ്രവർത്തകർക്കായി നടപ്പാക്കുന്ന ആരോഗ്യ സുരക്ഷാ കാർഡിന്റെ പ്രകാശനം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ജില്ല പ്രസിഡന്റ് സി.എം.സബീറലിക്ക് നൽകി നിർവഹിച്ചു.സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയായ മണ്ണാർക്കാട് മദർ കെയർ ആശുപത്രിയുമായി സഹകരിച്ചാണ് പ്രാദേശിക പത്ര പ്രവർത്തകർക്കും,കുടുംബങ്ങൾക്കുമായി കെ.ജെ.യു ജില്ല കമ്മിറ്റി പദ്ധതി നടപ്പാക്കുന്നത്.മണ്ണാർക്കാട് റൂറൽ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമൻ, കാട്ടുകുളം ബഷീർ, ടി.കെ.സുബ്രമണ്യൻ. കെ.ജെ.യു ജില്ല വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ, മണ്ണാർക്കാട് യൂണിറ്റ് സെക്രട്ടറി എ.രാജേഷ്, അലനല്ലൂർ യൂണിറ്റ് പ്രസിഡന്റ് ടി.നൗഷാദ്, ബിജു, വി.കെ.അജയൻ. ഡി.മധു, വി.നിസാർ, പ്രേമ രാജൻ എന്നിവർ പങ്കെടുത്തു.