സാംസ്കാരിക വിനിമയ യാത്ര സംഘടിപ്പിച്ചു

അഗളി: ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീമിന്റെ  സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി
ഗോത്ര സമൂഹത്തിന്റെ തനത് സംസ്കാരം, പാരമ്പര്യം, ഭാഷ, വിശ്വാസങ്ങൾ, ആചാരങ്ങൾ, കലകൾ ഊരുകളുടെ ചരിത്രം എന്നിവ മനസ്സിലാക്കുന്നതിനും അവരോട് ചേർന്നുള്ള ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെയും ഭാഗമായി കുമരംപുത്തൂർ കല്ലടി ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അട്ടപ്പാടി നക്കുപ്പതി ഊരിലേക്ക് സാംസ്ക്കാരിക വിനിമയ യാത്ര സംഘടിപ്പിച്ചു.
ഒന്നാം വർഷ എൻ എസ് എസ് വളണ്ടിയർമാരാണ് യാത്രയിൽ പങ്കെടുത്തത്. 
വിദ്യാർത്ഥികൾ ഊര് നിവാസികളോടൊപ്പം വിവിധ കലാ പാരിപാടികളിൽ പങ്കെടുക്കുകയും
വിദ്യാർത്ഥികളും ഊരിലെ മുതിർന്നവരുൾപ്പടെ ഇരുന്നൂറോളം പേർ തനത് രീതിയിൽ തയ്യാറാക്കിയ ഉച്ചഭക്ഷണം റാഗിപ്പുട്ടും ചീരക്കറിയും ഒന്നിച്ചിരുന്ന് കഴിച്ചു. 
എൻ എസ് എസ് മുൻ മേഖല കൺവീനർ കെ എസ് സതീഷ് കുമാർ,എൻ എസ് എസ് മണ്ണാർക്കാട് ക്ലസ്റ്റർ കൺവീനർ കെ.എച്ച് ഫഹദ്,പ്രോഗ്രാം ഓഫീസർ ജസി ചാക്കോ,എം രംഗൻ,രോഷ്നി ദേവി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

نموذج الاتصال