മലപ്പുറത്ത് ഒരു "മനുഷ്യനെ" കണ്ടു; ഭാസ്ക്കരൻ പിള്ള എന്നാണ് അദ്ദേഹത്തിന്റെ പേര്

മനുഷ്യ സ്‌നേഹത്തിന്റെ വലിപ്പം വിവരിക്കാന്‍, പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ നല്‍കി എന്ന് പറയാറുണ്ട്. ഇത് അക്ഷരാര്‍ഥത്തില്‍ സംഭവിച്ചിരിക്കുകയാണ് മലപ്പുറം എടക്കര പാലേമാട് എന്ന സ്ഥലത്ത്. വീടിന്റെ പത്തുമാസത്തെ വാടക മുടങ്ങി പ്രതിസന്ധിയിലായ കാട്ടിപ്പടി കേലന്‍തൊടിക സാഹിറ, സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് പാലേമാട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന  ഭാസ്‌കരന്‍ പിള്ളയെ കാണാന്‍ എത്തിയത്. ഉടന്‍ തന്നെ പിള്ള വീടിന്റെ താക്കോല്‍ എടുത്തു കൊടുത്തു.

ആ സമയം സാഹിറയ്ക്ക് അറിയില്ലായിരുന്നു അത് തനിക്കും കുടുംബത്തിനും സ്വന്തമായിട്ടുള്ള ഒരു വീടിന്റെ താക്കോലാണ് എന്ന്. അഞ്ചു സെന്റ് ഭൂമിയും വീടുമാണ് നല്‍കിയത്. സാഹിറയ്ക്ക് മാത്രമല്ല പാവപ്പെട്ടവർക്ക് ഇത്തരത്തില്‍ നിരവധി വീടുകള്‍ നല്‍കിയിട്ടുണ്ട് ഈ മനുഷ്യസ്‌നേഹി

സഹായം ചോദിച്ച്‌ സാറിന്റെ അരികില്‍ പോയി. സാര്‍ താക്കോല്‍ തന്നെ തന്നു. വളരെ സന്തോഷമുണ്ട്. ആദ്യം വാടകയ്ക്കാണ് വീട് തന്നത് എന്നാണ് കരുതിയത്. എന്നാല്‍ സ്വന്തമായിട്ട് എടുത്തോളാന്‍ സാര്‍ പറഞ്ഞു. സാര്‍ തന്നത് ഒരു കൊട്ടാരമാണ്.' - സാഹിറ.

*ജീവിക്കാന്‍ മാര്‍ഗമില്ലാതെ, അന്തിയുറങ്ങാന്‍ വീടില്ലാതെ കുട്ടികളുമായി സാഹിറ വന്നപ്പോള്‍ സഹായിക്കുകയായിരുന്നുവെന്ന്  ഭാസ്‌കരന്‍ പിള്ള. 'ഇത്തരത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി തൊട്ടടുത്ത് ഒന്നുരണ്ടു വീടുകള്‍ വാങ്ങിയിട്ടിട്ടുണ്ടായിരുന്നു. ഇതില്‍ ഒന്നാണ് നല്‍കിയത്. കഷ്ടപ്പെടുന്നവര്‍ക്ക് കൈയിലുള്ളത് കൊടുക്കുക എന്നത് മനുഷ്യ ധര്‍മ്മമാണ്. ഇതാണ് ഞാന്‍ ഇവിടെ ചെയ്തത്. മറ്റൊന്നും പ്രതീക്ഷിക്കാതെ ഇനിയും ഇത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്' - ഭാസ്‌കരന്‍ പിള്ള.
Previous Post Next Post

نموذج الاتصال