മണ്ണാർക്കാട് : നിത്യോപയോഗ സാധനങ്ങൾക്കും മറ്റും വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഭീമമായ വിലക്കയറ്റം ജനജീവിതത്തെ ദു:സഹമാക്കുന്നുവെന്നും വിലക്കയറ്റം തടയാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും വിസ്ഡം യൂത്ത് പാലക്കാട് ജില്ലാ പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം ഹസൻ അൻസാരി അദ്ധ്യക്ഷത വഹിച്ചു
ആൾ കൂട്ട കൊലപാതകങ്ങളും വർഗ്ഗീയ ചേരിതിരിവും സൃഷ്ടിച്ച് രാജ്യത്തിന്റെ ദുരന്തമുഖം മറച്ച് പിടിക്കുന്നുണ്ട്.
എതിർപ്പുകളെ ഭീതിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ദുർബലമാക്കുന്ന ഫാഷിസ്റ്റ് അജണ്ടയെ നേരിടുന്നതിന്റെ സ്വരം ഭിന്നമാകുന്നത് അപകടകരമാണ്.
ജൻഡർ രാഷ്ട്രീയം അടിച്ചേൽപിക്കുന്ന ലിംഗനിഷ്പക്ഷതയുടെ അപകടങ്ങൾ സമൂഹം അനുഭവിച്ചു തുടങ്ങിയതിൻ്റെ തെളിവാണ്. സ്തനം നീക്കം ചെയ്ത അമ്മ ജനിച്ച കുഞ്ഞിന് ലഭിക്കേണ്ടുന്ന മുലപ്പാൽ നിഷേധിച്ച് കൊണ്ടുള്ള സമീപനം ബാലാവകാശ ലംഘനമാണ്.
സ്ത്രീത്വം അപകർഷമായി തോന്നുന്ന സാമൂഹ്യ സൃഷ്ടിക്കെതിരെ സമൂഹം ജാഗ്രത പുലർത്തണം. മനുഷ്യ ശരീരത്തെ കീറിമുറിച്ച് വികൃതമാക്കാൻ കൂട്ടുനിൽക്കുന്ന സ്വതന്ത്രവാദം മാനവിക വിരുദ്ധതയെ സ്വീകരിക്കുകയാണെന്നും സംഗമം അഭിപ്രായപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ മദനി, സെക്രട്ടറിമാരായ ജംശീർ സ്വലാഹി , ഫിറോസ് സ്വലാഹി. ജില്ല സെക്രട്ടറി നൗഫൽ കളത്തിങ്കൽ സലാഹുദ്ധീൻ ഇബ്നു സലീം , മുസ്തഫ പട്ടാമ്പി, ഷഫീഖ് എടത്തനാട്ടുകര, ഷിയാസ് അലനല്ലൂർ, റഹീം കൊടക്കാട്, അനസ് മുബാറക്ക് തച്ചമ്പാറ, മൻസൂർ ഒലവക്കോട്, അബ്ദു സലാം പാലക്കാട്, അൻഷാദ് ആലത്തൂർ,
ഫുആദ് പട്ടാമ്പി, മെഹറൂഫ് കടമ്പഴിപ്പുറം എന്നിവർ സംസാരിച്ചു
മണ്ഡലം തലത്തിൽ നടത്തേണ്ട ലോഗിൻ പ്രതിനിധി സംഗമം, അഹ് ലൻ റമദാൻ പ്രഭാഷണം ,യുവപഥം, റമദാൻ റിലീഫ് പദ്ധതി, റമദാൻ പ്രഭാഷണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകി