മണ്ണാർക്കാട്: കളിചിരിയും, കലാപരിപാടികളും ഇടകലർന്ന കുരുന്നുകളുടെ ഉത്സവം മണ്ണാർക്കാട് നഗരത്തിൽ ഫെബ്രുവരി 25ന് നടക്കും. കോടതിപ്പടിയിലെ എം.പി ഓഡിറ്റോറിയത്തിൽ ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി ഒമ്പത് മണി വരെ നീണ്ടു നിൽക്കുന്ന കിഡ്സ് ഫെസ്റ്റ് കലാപ്രകടനങ്ങളാൽ സമ്പന്നമാവും. സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മയാണ് ഇത് സംഘടിപ്പിക്കുന്നത്. കുരുന്നുകളുടെ വൈവിധ്യങ്ങളാർന്ന കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഗ്രൂപ്പ്, സിംഗിൾ വിഭാഗങ്ങളിലായി നൂറിലേറെ കുരുന്നുകളുടെ പെർഫോമൻസുകളാണ് വേദിയിൽ ഉണ്ടാകുക. കലാപരമായ കഴിവുകളുള്ള കെജി കുട്ടികൾക്ക് വേദിയൊരുക്കുക എന്നത് കൂടിയാണ് കിഡ്സ് ഫെസ്റ്റിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 25ന് നടക്കുന്ന ഈ ഉത്സവം നേരിട്ട് കണ്ട് ആസ്വദിക്കുവാനായി എല്ലാവരേയും ക്ഷണിക്കുന്നതായി സേവ് മണ്ണാർക്കാട് ഭാരവാഹികൾ അറിയിച്ചു