അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിൽ രണ്ട് മാസം മുമ്പ് നവീകരിച്ച റോഡ് തകർന്നു തുടങ്ങി

മണ്ണാർക്കാട്: രണ്ട് മാസം മുമ്പ് കോൺഗ്രീറ്റ് ചെയ്ത് നവീകരിച്ച അട്ടപ്പാടി ചുരം റോഡിൽ ഒമ്പതാം വളവിലാണ് കോൺഗ്രീറ്റ് തകർന്ന് കമ്പി കണ്ടു തുടങ്ങിയത്.  ലക്ഷങ്ങൾ ചിലവഴിച്ചാണ് നവീകരണ പ്രവർത്തനം നടത്തിയത്. 50 മീറ്റർ ദൂരം കോൺഗ്രീറ്റ് ചെയ്യാൻ ഒരാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതും തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ നവീകരണം പൂർത്തിയായിട്ടില്ലെന്നും നടന്ന് കൊണ്ടിരിക്കുകയാണെന്നുമാണ് കിഫ്ബി അധികൃതർ പറയുന്നത്. 26 ലക്ഷം രൂപ ഇന്റർലോക്കിന് അനുവദിച്ചതിൽ  കൽക്കണ്ടിയിലെ പ്രവർത്തി നടന്ന് കൊണ്ടിരിക്കുന്നു. ശേഷം വരുന്ന തുക കൊണ്ട് ഒമ്പതാം വളവിലെ പാരപ്പെറ്റ് പ്രവർത്തി നടക്കും. റോഡ് തകർന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, തകർന്നിട്ടുണ്ടെങ്കിൽ ഉടൻ പരിഹരിക്കുമെന്നാണ് കിഫ്ബി റോഡ് വിഭാഗം എ ഇ  മാധ്യമങ്ങളോട് പറഞ്ഞത്
Previous Post Next Post

نموذج الاتصال