മണ്ണാർക്കാട്: ദേശീയപാത എം ഇ എസ് കല്ലടി കോളേജിനടുത്ത് സ്ക്കൂട്ടറിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. ഹെൽമെറ്റ് ശരിയാക്കാൻ ശ്രമിക്കവേ സ്ക്കൂട്ടറിൽ നിന്ന് തെന്നി വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൈതച്ചിറ ഭാഗത്ത് താമസിക്കുന്ന മോനിഷയാണ് അപകടത്തിൽ പെട്ടത്. വീഴ്ചയിൽ കാലിന് ക്ഷതമേറ്റു. പരിക്കേറ്റ യുവതിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു