കുമരംപുത്തൂര്‍: ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് മിനിവാന്‍ ഡിവൈഡറില്‍ കയറി മറിഞ്ഞു. തിരുവിഴാംകുന്ന് സ്വദേശി സുരേന്ദ്രന് (48)പരിക്കേറ്റു. ഇയാളെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് അപകടം. മണ്ണാര്‍ക്കാട് നിന്നും തിരുവിഴാംകുന്നിലേക്ക് പോകും വഴിയായിരുന്നു അപകടം. എതിരെ വന്ന വാഹനത്തിന്റെ അമിത വെളിച്ചത്തില്‍ ഡിവൈഡര്‍ ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് കാരണം.
ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തിന് വലിയ കേടുപാടുകളാണ് സംഭവിച്ചതെന്നും, ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഡിവൈഡർ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന റിഫ്ലക്ടറോ മറ്റോ ഇല്ലാത്തതാണ് അപകടകാരണമെന്നും, അധികാരികൾ ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നുമാണ് നാട്ടുകാരുടേയും ആവശ്യം.
രാത്രികാലങ്ങളില്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് ഡിവൈഡര്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്ന സാഹചര്യമുള്ളതായാണ് ആക്ഷേപം. ഇത് പലപ്പോഴും അപകടത്തിനും ഇടയാക്കുന്നുണ്ട്. രാത്രിയില്‍ ഡിവൈഡര്‍ ശ്രദ്ധയില്‍പ്പെടുന്ന തരത്തിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് ആവശ്യം.