എടിഎം തകർത്ത് പണം കൊള്ളയടിക്കാൻ ശ്രമം

മണ്ണാർക്കാട്: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എലമ്പുലാശ്ശേരി ബ്രാഞ്ചിന്റെ ATM പടക്കം പൊട്ടിച്ച് തകർത്ത് ATM പണം കൊള്ളയടിക്കാൻ ശ്രമം. ഇന്ന് പുലർച്ചെ 4 മണിയോടുകൂടിയാണ് സംഭവം. പടക്കം പൊട്ടിയ ഉടനെ ബാങ്ക് മാനേജറുടെ ഫോണിലേക്ക് അപായ സൂചന പോകുകയും ഉടൻ തന്നെ അദ്ദേഹം മണ്ണാർക്കാട്  പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഉടനടി  പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും എടിഎം ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.  എടിഎം കൗണ്ടറിനുള്ളിലെ സിസിടീവിയിൽ മുഖംമൂടി ധരിച്ച് നീല ഷർട്ടും  ധരിച്ചയാൾ കൗണ്ടറിൽ കയറി പടക്കം പൊട്ടിക്കുന്നതായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സിസിടീവി ദൃശ്യങ്ങളും, മറ്റു വിവരങ്ങളും മണ്ണാർക്കാട് പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്
Previous Post Next Post

نموذج الاتصال