തെങ്കര പഞ്ചായത്ത് കാഞ്ഞിരവള്ളി വാർഡിൽ പറമ്പിൻ തരിശിൽ തീപിടുത്തം. ഊരാളുങ്കൽ ടാർ മിക്സിങ്ങ് യൂണിറ്റിന്റെ സമീപത്തുള്ള നാലേക്കർ വരുന്ന സ്ഥലത്തെ അടിക്കാടിനാണ് തീപിടുത്തമുണ്ടായയത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഉടനെ മണ്ണാർക്കാട് ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി തീ അണച്ചു. നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എ പി രന്തിദേവന്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഡ്രൈവര്‍ ടി ടി സന്ദീപ്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ സുരേഷ് കുമാര്‍, റിജേഷ്, രഞ്ജിത്ത്, ഹോം ഗാര്‍ഡ് അന്‍സല്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.