പാലക്കാട് എക്‌സൈസ് ഡിവിഷനിലെ ലൈസന്‍സ് റദ്ദ് ചെയ്ത വിവിധ റേഞ്ചുകളിലെ ചിറ്റൂര്‍ 11, കൊല്ലകോട് 5, തൃത്താല 3, ഒറ്റപ്പാലം 2, ചെര്‍പ്പുളശ്ശേരി 1,5 ഗ്രൂപ്പുകളില്‍പ്പെട്ട 34 കള്ള് ഷാപ്പുകളുടെ പൊതുവില്പന ഫെബ്രുവരി 20 ന് രാവിലെ 10 ന് യാക്കര സുമംഗലി കല്യാണ മണ്ഡപത്തില്‍ നടക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പൊതു വില്പനയില്‍ പങ്കെടുക്കുന്നവര്‍ ആവശ്യമായ രേഖകളുമായി ബന്ധപ്പെട്ട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഖേന അപേക്ഷ നല്‍കണം. ഫോണ്‍ -0491 2505897