പഠനവിടവ് ഇല്ലാതാക്കാൻ തെളിമ പദ്ധതിയുമായി എൻ.എസ്.എസ്

അഗളി: സാമൂഹികമായും അക്കാദമികമായും അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കുകയും ആയാസ രഹിതമായ പഠനത്തിനുതകുന്ന രീതിയിൽ വിദ്യാർത്ഥികളെ പിന്തുണക്കുക, അവർക്കു ലളിതവത്കരിച്ച പഠന സഹായികൾ നൽകുക എന്ന ലക്ഷ്യവുമായി ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന ‘തെളിമ’ പദ്ധതിയുടെ ഭാഗമായി കുമരംപുത്തൂർ കല്ലടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അട്ടപ്പാടി നക്കുപ്പതി ഊരിലെ സാമൂഹ്യ പഠനമുറിയിലേക്ക് എസ് സി ഇ ആർ ടി യുടെ വ്യക്തിഗത ഗവേഷണ പദ്ധതിയുടെ ഭാഗമായി ഗവേഷകരായ കെ.എസ് സതീഷ് കുമാർ, ടി.അബ്ദുൾ നൗഫൽ, ജോബി ബാലകൃഷ്ണൻ എന്നിവർ തയ്യാറാക്കിയ മാതൃകാ പാഠപുസ്തകം എൻ എസ് എസ് മണ്ണാർക്കാട് ക്ലസ്റ്റർ കൺവീനർ കെ എച്ച് ഫഹദ് എം രംഗന് നൽകി ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസർ ജസി ചാക്കോ, രോഷ്നി ദേവി,എസ് അനാമിക,എൻ എം ഉദ്ധവ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post

نموذج الاتصال