ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി

ബാംഗ്ലൂരിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി.  ഉമ്മൻചാണ്ടിയുടെ ആരോ​ഗ്യനിലയിൽ കാര്യമായ പുരോ​ഗതിയുണ്ടെന്ന് ​ഗ്ലോബൽ ഹെൽത്ത് കെയർ ആശുപത്രി അധികൃതർ അറിയിച്ചു. ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഇമ്യൂണോ തെറപ്പിയാണ് ചികിത്സയായി നിശ്ചയിച്ചിട്ടുള്ളത്
മറ്റ് പാർശ്വഫലങ്ങൾ തീരെ കുറവുള്ള ചികിത്സാ രീതിയാണിത്. ചൊവ്വാഴ്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ ബെം​ഗളൂരുവിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചിരുന്നു.

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയാണുള്ളതെന്നാണ് ഡോക്ടറുടെ വിലയിരുത്തലെന്ന് കെ സി വേണു​ഗോപാലും പറഞ്ഞു. ആരോഗ്യം വീണ്ടെടുത്ത് രോഗമുക്തനായി എത്രയും വേഗം അദ്ദേഹത്തിന് സാധാരണ ജീവിതക്രമത്തിലേക്ക് തിരിച്ചുവരാനാകട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും കെ സി വേണു​ഗോപാൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ കൂട്ടിച്ചേർത്തു.

ഗ്ലോബൽ ഹെൽത്ത് കെയർ ആശുപത്രിയിലെ ഡോക്ടർ യു എസ് വിശാൽ റാവുവിന്റെ നേതൃത്വത്തിലുളള വിദ​ഗ്ധ സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. ആദ്യ ഡോസ് തെറാപ്പിയുടെ പുരോഗതി വിലയിരുത്തിയ ശേഷമാകും രണ്ടാം ഡോസ് നൽകുക. 15 ദിവസത്തെ ഇടവേളയിലാണ് ഇതു നൽകുക.
Previous Post Next Post

نموذج الاتصال