മണ്ണാർക്കാട്: യുവാവിന് സൂര്യാതപമേറ്റു. തിരുവിഴാംകുന്നിലെ റാഫിക്ക് (31) നാണ് പൊള്ളലേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കോൺട്രാക്ടറായ ഇദ്ദേഹം കോൺഗ്രീറ്റ് ജോലികൾ പരിശോധിക്കുന്നതിനിടെ കഴുത്തിൽ നീറ്റലും മറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് സൂര്യാതപമേറ്റുള്ള പൊള്ളലാണെന്ന് അറിഞ്ഞത്. കഴുത്തിൽ രണ്ടിടത്തായി പൊള്ളലേറ്റിട്ടുണ്ട്